youth
യൂ​ത്ത് ഹോ​സ്റ്റൽ അ​സോ​സി​യേ​ഷൻ ഓ​ഫ് ഇ​ന്ത്യ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​കൾ സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷൻ അ​ധ്യ​ക്ഷ ഡോ. ചി​ന്താ ജെ​റോം ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

പ​ര​വൂർ: സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങൾ പു​തുത​ല​മു​റ​യ്​ക്ക് ആ​വേ​ശം ജ്വ​ലി​പ്പി​ക്കുന്ന​താ​ണെ​ന്ന് സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷൻ അ​ദ്ധ്യ​ക്ഷ ഡോ. ചി​ന്താ ജെ​റോം പറഞ്ഞു. യൂ​ത്ത് ഹോ​സ്റ്റൽ അ​സോ​സി​യേ​ഷൻ ഒ​ഫ് ഇ​ന്ത്യ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ​ര​വൂർ എ​സ്.എൻ.വി.ആർ.സി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തിൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഉ​ദ്​ഘാ​ട​നം ചെയ്യുകയായിരുന്നു അ​വർ.

യൂ​ത്ത് ഹോ​സ്റ്റൽ അ​സോ​സി​യേ​ഷൻ ജി​ല്ലാ ചെ​യർ​മാൻ നെ​ടു​ങ്ങോ​ലം ര​ഘു അദ്ധ്യ​ക്ഷ​നാ​യി. പ​ര​വൂർ ന​ഗ​ര​സ​ഭാ അദ്ധ്യ​ക്ഷ പി.ശ്രീ​ജ, യൂ​ത്ത്​ ഹോ​സ്റ്റൽ അ​സോ​സി​യേ​ഷൻ ഒ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡന്റ് വ​ട​ക്കേ​വി​ള ശ​ശി, ജി​ല്ലാ വൈ​സ് പ്ര​സി​ഡന്റ് ഒ.ബി.രാ​ജേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ബോ​ദ് എ​സ്.ക​ണ്ട​ച്ചി​റ തു​ട​ങ്ങി​യ​വർ സംസാരിച്ചു. സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ലാൽ, ബി​നു​കു​മാർ, പ്രേം​ജി, സാ​ദി​ഖ്, ദി​ലീ​പ്, ഷാ, ഗീ​ത, വീ​ണ പ്ര​സാ​ദ്, പ്രി​യ​ങ്ക​ എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.