 
കുന്നത്തൂർ : സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം രാജ്യം ഇന്ന് ആഘോഷിക്കുമ്പോൾ ശോശാമ്മയ്ക്ക് 75-ാം പിറന്നാൾ. മൈനാഗപ്പള്ളി ആറ്റുപുറത്ത് തോമസിന്റെയും സാറാമ്മയുടെയും മകളായി 1947 ആഗസ്റ്റ് 15നാണ് ശോശാമ്മ പിറന്നത്.സ്വാതന്ത്ര്യദിനത്തിന് ജനിച്ചതുകൊണ്ട് പാലവിള സ്കൂളിൽ പഠിക്കുേമ്പോൾ കൂട്ടുകാരികൾ സ്വാതന്ത്ര്യക്കാരി എന്നാണ് വിളിച്ചിരുന്നത് ശോശാമ്മ അഭിമാനത്തോടെ ഓർക്കുന്നു.വർഷങ്ങളോളം കശുഅണ്ടി തൊഴിലാളിയായിരുന്ന ശോശാമ്മ കൊവിഡിന് മുമ്പ് വരെ ലോട്ടറി വില്പനക്കാരിയായും പ്രവർത്തിച്ചു. ഇപ്പോൾ മകനും മാദ്ധ്യമ പ്രവർത്തകനുമായ തൊളിക്കൽ സുനിലിനൊപ്പം കൊച്ചുതുണ്ടിൽ വീട്ടിലാണ് താമസം.