 
എഴുകോൺ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം എഴുകോൺ ഗ്രാമ പഞ്ചായത്തിൽ തുടങ്ങി. പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ദേശീയ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷയായി. എഴുകോൺ വി.എസ്.വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളും ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകളും മുഖ്യാതിഥികളായി ചടങ്ങുകളിൽ പങ്കെടുത്തു. ഇന്നത്തെ ആഘോഷ പരിപാടികൾ രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സർവ സാഹോദര്യ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് കുടുംബശ്രീയുമായി ചേർന്നുള്ള സ്വാതന്ത്ര്യാമൃതം. ഭരണഘടനാ സാക്ഷരതയുടെ ഭാഗമായി അമ്മമാരുടെ ഭരണഘടനാ വായനയും മെഗാ പഠന ക്ലാസും നടക്കും.