photo
എസ്.എൻ.ഡി.പി യോഗം തുറയിൽ കുന്ന് 192 നമ്പർ ശാഖയിൽ അഡ്മിനിസ്ട്രേറ്റർ സലിംകുമാർ പതാക ഉയർത്തുന്നു.

കരുനാഗപ്പള്ളി: സ്വാതന്ത്യത്തിന്റെ 75 -ാം വാർഷികാഘോഷം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. എസ്.എൻ.ഡി.പി യോഗം തുറയിൽ കുന്ന് 192 -ാം നമ്പർ ശാഖയിൽ അഡ്മിനിസ്ട്രേറ്റർ സലിംകുമാർ പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ പരിപാടികൾക്ക് നേതൃത്വം നൽകി. തഴവ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'തഴവ റസിഡന്റ്സ് അസോസിയേഷൻ' വിവിധ പരിപാടികളോടെയാണ് 75ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്. തോപ്പിൽ ലത്തീഫ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം നി‌ർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.കെ. സലിംഷ അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. ഷെഫി താഷ്ക്കന്റ് സ്വാഗതവും ട്രഷറർ നിസാർ, കാരുണ്യം മെഡിക്കൽസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഖലീലുദ്ദീൻ പൂയപ്പള്ളിൽ, തോപ്പിൽ ഷിഹാബ്, തോമസ്, ബദറുദ്ദീൻ അജ്മൽ കോട്ടേജ്, മുഹമ്മദ്ഷ, അൻവർഷ, പ്രകാശ് എന്നിവർ പ്രസംഗിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റ ഭാഗമായി മരുതൂർകുളങ്ങര 4 -ാം ഡിവിഷിന്റെ അങ്കണവാടികളിൽ കൗൺസിലോർ സതീഷ് തേവനത്ത് പതാക ഉയർത്തി.