കരുനാഗപ്പള്ളി: സി.പി.ഐ കായിക്കരക്കടവ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മങ്ങാട്ടേത്ത് ജംഗ്ഷന് സമീപം നടത്തിയ സമ്മേളനം സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ.ഷിഹാബ് ഉദ്ഘാടനം ചെയ്തു. നജിമ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ മുൻ അംഗം എം.എസ്.താര വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി ആദരിച്ചു. പാർട്ടി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വിജയമ്മലാലി, ജഗത് ജീവൻലാലി, ആർ.രവി, അബ്ദുൽസലാം, വസുമതി രാധാകൃഷ്ണൻ, നഗരസഭാ കൗൺസിലർമാരായ മഹേഷ് ജയരാജ്, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ജോബ് പാപ്പച്ചൻ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.