 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ വിമുക്തി ലൈബ്രറിയുടെയും
ചവറ ബി.ജെ.എം കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിന്റെ ചുവരിൽ ചിത്രരചന സംഘടിപ്പിച്ചു. ചിത്രരചനയുടെ ഉദ്ഘാടനം സി. ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ജില്ലയിലെ 8 കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ് വിദ്യാർഥികൾ ചിത്രരചനയിൽ പങ്കെടുത്തു. എൻ.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റർ ജി.ഗോപകുമാർ അദ്ധ്യക്ഷനായി. വിമുക്തി ജില്ലാ മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുമായ വി.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ പിള്ള, പൊലീസ് സബ് ഇൻസ്പെക്ടർ ഉത്തരക്കുട്ടൻ, കെ.എസ്.ഇ.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം ഷെറിൻ രാജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഞ്ജന, പ്രിവന്റീവ് ഓഫീസർമാരായ
സജികുമാർ, അനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രന്ഥശാല പ്രസിഡന്റ്. പി എൽ. വിജിലാൽ സ്വാഗതവും സെക്രട്ടറി അബ്ദുൽ മനാഫ് നന്ദിയും പറഞ്ഞു.