കൊല്ലം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം ഇന്ന് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9ന് മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പൊലീസ്, എക്‌സൈസ്, ഫയർ ആൻഡ് റസ്‌ക്യൂ, ഫോറസ്റ്റ്, എൻ.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലീസ്, ബാൻഡ് ട്രൂപ്പുകൾ തുടങ്ങി 13 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. വിമലഹൃദയ എച്ച്.എസ്.എസ്, ഗവ. ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനം ഉണ്ടാകും. തുടർന്ന് പ്ലാറ്റൂണുകൾക്കുള്ള മൊമെന്റോ വിതരണത്തിന് ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിക്കും.