1-

കൊല്ലം: ബി.ജെ.പി ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ രാജ്യ വിഭജന സ്മൃതി ദിനത്തിന്റെ ഭാഗമായി മൗനജാഥ നടത്തി. കരുനാഗപ്പള്ളി പട്ടണം ചു​റ്റി താലൂക്ക് ഓഫീസിന് സമീപം സമാപിച്ച ജാഥയുടെ സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻ കുട്ടി, സംസ്ഥാന സമിതി അംഗങ്ങളായ ജി. ഗോപിനാഥ്, കെ. സോമൻ, അജിമോൻ, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, മേഖല സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പാപ്പാടി, അനിൽ വാഴപ്പള്ളി, മണ്ഡലം പ്രസിഡന്റുമാരായ കെ.ആർ. രാജേഷ്, ശരത് കുമാർ, അജയൻ ചേനങ്കര, അജിത് ചോഴത്തിൽ എന്നിവർ സംസാരിച്ചു.