 
തൊടിയൂർ: എസ്.എൻ.ഡി .പി യോഗം പുലിയൂർ വഞ്ചിമേക്ക് 426-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ചിട്ടപ്പെടുത്തിയ പ്രാർത്ഥനാ പുസ്തകത്തിന്റെ പ്രകാശനം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ നിർവഹിച്ചു. ശാഖാ യോഗം സെക്രട്ടറി രാജീവൻ മുണ്ടപ്പള്ളിൽ പുസ്തകം ഏറ്റുവാങ്ങി.
ശാഖാ യോഗം പ്രസിഡന്റ് സി. സേതു അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനൻ മുഖ്യപ്രഭാഷണം നടത്തി. വനിത സംഘം യൂണിയൻ പ്രസിഡന്റ് അംബിക, സെക്രട്ടറി മധുകുമാരി, വനിത സംഘം ശാഖാ പ്രസിഡന്റ് രാധാമണി, സെക്രട്ടറി വിമല, ശാഖാ എക്സിക്യൂുട്ടീവ് അംഗം ഒല്ലായിൽ രമേശൻ, ദേവരാജൻ ,ബാലകൃഷ്ണൻ
പെരിങ്ങിലേത്ത്, ബിജു, ദീപക്, സന്തോഷ് മുണ്ടപ്പള്ളിൽ എന്നിവർ സംസാരിച്ചു. കുടുംബ പ്രാർത്ഥനയും കർക്കിടക കഞ്ഞി വിതരണവും ഉണ്ടായിരുന്നു.