ചവറ : നീണ്ടകര ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കുടുംബശ്രീയുടെ25-ാം വാർഷികം ആഘോഷിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധമേഖലകളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ബി. അനിൽകുമാർ സ്വാഗതം പറഞ്ഞു. സി.ഡി.എസ് മെമ്പർ പുഷ്പലതാ ബാബുലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയി ആന്റണി, വൈസ് പ്രസിഡന്റ് രജനി, സി.സി .എസ് ചെയർ പേഴ്സൻ ദിവ്യാ കിരൺ , മുൻ പഞ്ചായത്ത് പ്രസിഡന്റ് മായാവിമല പ്രസാദ്, മുൻബ്ലോക്ക്മെമ്പർ എൻ.എസ്.ബൈജു , വിമല, റീന, ശ്രീകുമാരി എന്നിവർ സംസാരിച്ചു. എ .ഡി. എസ് പ്രസിഡന്റ് ശോഭ അനിൽ നന്ദി പറഞ്ഞു.