mulla
അക്കോക്ക് ജില്ലാ കമ്മിറ്റി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക സെമിനാർ സി. പി. ഐ ദേശീയ നിർവാഹക സമിതി അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര : അക്കോക്ക് ജില്ലാ കമ്മിറ്റി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക സെമിനാർ സി. പി. ഐ ദേശീയ നിർവാഹക സമിതി അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിൽ നേതാക്കളോട് ബഹുമാനമാകാം, എന്നാൽ ആരാധിക്കരുത്. ആരാധിക്കുമ്പോൾ അവിടെ ജനാധിപത്യം നഷ്ടപ്പെടും. പൂർവകാലത്തെ നേതാക്കൾ കാണിച്ചുതന്ന വഴികളിൽ നിന്ന് നമ്മൾ ഒരുപാട് പിഴച്ച വഴി തേടി. തെറ്റ് തിരുത്താൻ അവസരങ്ങൾ ഉണ്ടാകണം. മഹാത്മാ ഗാന്ധിക്ക് ലോകത്ത് ഇപ്പോൾ ശത്രുക്കൾ ഇല്ല, എന്നാൽ ഇന്ത്യയിൽ ശത്രുക്കൾ ഉണ്ടെന്നതാണ് സത്യം. പാർലമെന്റിൽ പോലും ഗാന്ധിജിക്ക് ശത്രുക്കൾ ഉണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യം പൂർണ അർത്ഥത്തിൽ അനുഭവിക്കാൻ കഴിയുന്നില്ലെന്നും മുല്ലക്കര പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അനിൽ ആഴാവീട് അദ്ധ്യക്ഷത വഹിച്ചു. ജനകീയ ആസൂത്രണ ജില്ലാ വിദഗ്ദ്ധ സമിതി അംഗം ബി. എസ്. ഗോപകുമാർ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന വിഷയം അവതരിപ്പിച്ചു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, ബി. ജെ. പി ജില്ലാ സെക്രട്ടറി കെ. ആർ. രാധാകൃഷ്ണൻ, ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എ. എസ്. ഷാജി, അക്കോക് സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേഷ് കുമാർ, സംസ്ഥാന സെക്രട്ടറി അബി ഹരിപ്പാട്, ജില്ലാ സെക്രട്ടറി സന്തോഷ്‌ തൊടിയൂർ, കോട്ടാത്തല ശ്രീകുമാർ, ആർ. രവീന്ദ്രൻ പിള്ള, ജി. രവീന്ദ്രൻ പിള്ള, രഞ്ജിത സുനിൽ എന്നിവർ സംസാരിച്ചു.