
കൊട്ടാരക്കര: സി.പി.ഐ മുൻ താലൂക്ക് കമ്മിറ്റി അംഗവും കൊട്ടാരക്കര സഹകരണ അർബൻ ബാങ്ക് മുൻ ഭരണ സമിതി അംഗവുമായിരുന്ന കെ.എം. ഉതുമാൻ (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊട്ടാരക്കര മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: എഫ്. താജുബീവി. മക്കൾ: പരേതയായ ജരീന, യു. മുഹമ്മദ് റാഫി, സുധീർ, ജസീന. മരുമക്കൾ: ആർ. റഷീല (അദ്ധ്യാപിക, വിമലഹൃദയ സ്കൂൾ, കൊട്ടാരക്കര), നിസാമോൾ, മുഹമ്മദ് കബീർ.