dhana


കൊ​ല്ലം​:​ 45​ ​സെ​ന്റി​ൽ​ 52​ ​ഇ​നം​ ​ഫ​ല​വൃ​ക്ഷ​ങ്ങ​ൾ.​ ​വി​ള​വെ​ടു​പ്പി​ന് ​പാ​ക​മാ​യ​വ​ ​ഒ​ട്ടു​മു​ക്കാ​ൽ​ ​ദി​വ​സ​വും.​ ​കൊ​ല്ലം​ ​പ​ട്ട​ത്താ​നം​ ​വീ​ണ​ശേ​രി​യി​ൽ​ ​ധ​ന​രാ​ജ​ൻ​ ​-​ ​ശ​ശി​കു​മാ​രി​ ​ദ​മ്പ​തി​ക​ൾ​ക്ക് ​വ​ർ​ഷം​ ​ഒ​ന്ന​ര​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യു​ടെ​ ​ലാ​ഭ​വും​ ​ന​ൽ​കു​ന്നു​ ​വീ​ട്ടു​മു​റ്റ​ത്തെ​ ​ഏ​ദ​ൻ​ ​തോ​ട്ടം.
28​ ​വ​ർ​ഷ​ത്തെ​ ​പ്ര​വാ​സ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ച്ച് 15​ ​കൊ​ല്ലം​ ​മു​മ്പ് ​തി​രി​ച്ചെ​ത്തി​യാ​ണ് ​ദ​മ്പ​തി​ക​ൾ​ ​ഫ​ല​വൃ​ക്ഷ​ത്തോ​ട്ട​മൊ​രു​ക്കി​യ​ത്.​ ​ഫാ​മി​ൽ​ ​നി​ന്ന് ​വാ​ങ്ങി​യ​ ​മാ​വി​ൻ​ ​തൈ​ ​ന​ട്ടാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​പു​തി​യ​ ​ഫ​ല​വൃ​ക്ഷ​ങ്ങ​ൾ​ ​തേ​ടി​​യു​ള്ള​ ​യാ​ത്ര​യാ​യി​ ​പി​ന്നെ.​ ​അ​ഞ്ചു​ ​കൊ​ല്ലം​ ​കൊ​ണ്ട് ​സ്വ​ദേ​ശി​യും​​​ ​വി​ദേ​ശി​യു​മാ​യി​ ​ഇ​ന​ങ്ങ​ൾ​ 50​ ​ക​ട​ന്നു.
ഇ​രു​വ​രും​ ​രാ​വി​ലെ​ 5​ന് ​ഉ​ണ​രും.​ ​സൂ​ര്യ​നു​ദി​ച്ചാ​ൽ​ ​ന​ന​യ്ക്ക​ലും​ ​വ​ള​മി​ട​ലും​ ​ജൈ​വ​ ​കീ​ട​നാ​ശി​നി​ ​പ്ര​യോ​ഗ​വു​മൊ​ക്കെ​യാ​യി​ ​തോ​ട്ട​ത്തി​ൽ​ ​മൂ​ന്ന് ​മ​ണി​ക്കൂ​ർ.​ ​വൈ​കി​ട്ട് ​നാ​ലു​ ​മു​ത​ൽ​ ​ആ​റു​വ​രെ​ ​വീ​ണ്ടും​ ​തോ​ട്ട​ത്തി​ൽ.​ ​പ​ഴ​ങ്ങ​ൾ​ ​കൊ​ല്ല​ത്തെ​ത്തി​ച്ചാ​ണ് ​വി​ൽ​ക്കു​ക.
കൃ​ഷി​ ​ക്ളി​ക്കാ​യ​തോ​ടെ​ ​മു​ഖ​ത്ത​ല​യി​ൽ​ ​ഒ​ന്ന​ര​ ​ഏ​ക്ക​ർ​ ​കൂ​ടി​ ​വാ​ങ്ങി​ ​ഫ​ല​വൃ​ക്ഷ​ങ്ങ​ൾ​ ​ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കുകയാ​ണ്.​ ​പ​ച്ച​ക്ക​റി,​ ​കി​ഴ​ങ്ങ് ​വ​ർ​ഗ​ങ്ങ​ളും​ ​ഇ​വി​ടെ​ ​ക​‌ൃ​ഷി​ ​ചെ​യ്യു​ന്നു.​ ​പ​രി​ച​രി​ക്കാ​ൻ​ ​ര​ണ്ടു​ ​പേ​രെ​യും​ ​വ​ച്ചു.​ ​അ​ബു​ദാ​ബി​യി​ൽ​ ​ജോ​ലി​നോ​ക്കു​ക​യാ​ണ് ​ഏ​ക​ ​മ​ക​ൻ​ ​ഗ​ണേ​ഷും​ ​ഭാ​ര്യ​യും.

ആഫ്രിക്കനും പാകിസ്ഥാനിയും

 പാകിസ്ഥാനി ഉൾപ്പെടെ 7 ഇനം മാവുകൾ

 റെഡ് ലേഡി ഉൾപ്പെടെ പപ്പായകൾ

 ഡംഗ് സൂര്യ, സൂപ്പർ എർലി തുടങ്ങി അഞ്ചിനം വരിക്ക പ്ളാവുകൾ

 നാലിനം ഓറഞ്ച്, അഞ്ചിനം ചാമ്പകൾ

 ബറാബ (ആഫ്രിക്ക), ഗാബ് (ബംഗ്ളാദേശ്), സാലാക്കി, പിസ്ത, മലേഷ്യൻ പേര

 മുസമ്പി, നാരകം, ആത്ത, മുള്ളാത്ത, സീതപ്പഴം, നെല്ലി, ലവലോലി, ‌‌ഞാവൽ

 റമ്പൂട്ടാൻ, പുലാസൻ, മാങ്കോസ്റ്റിൻ, ലിച്ചി, ദുരിയാൻ, സപ്പോട്ട,

 പാഷൻ ഫ്രൂട്ട്, എഗ് ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട്, സാലക്ക്, അവക്കാഡോ

'വരുമാനം മാത്രമല്ല ലക്ഷ്യം. എനിക്ക് എൺപതും ഭാര്യയ്ക്ക് എഴുപതും വയസായി. രോഗങ്ങളൊന്നും ഞങ്ങളെ അലട്ടുന്നില്ല. വലിയ സന്തോഷം ലഭിക്കുന്നുണ്ട്".

എൻ. ധനരാജൻ