 
പുത്തൂർ: പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാനേജർ ഓമനാ ശ്രീറാം ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, ഹെഡ്മാസ്റ്റർ ടി.ആർ.മഹേഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ എന്നിവർ സംസാരിച്ചു. റാലിയും മധുരം വിതരണവും നടന്നു.