chits
ചിട്ടി പണവും ഡെപ്പോസിറ്റ് തുകകളും നിക്ഷേപകർക്ക് തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കേച്ചേരി ചിറ്റ്സ് ഓടനാവട്ടം ബ്രാഞ്ചിൽ നിക്ഷേപകർ നടത്തിയ ഉപരോധ സമരം

ഓടനാവട്ടം: ഓടനാവട്ടത്തെ കേച്ചേരി ചിറ്റ്സ് എന്ന ധനകാര്യ സ്ഥാപനത്തിന് മുന്നിൽ നിക്ഷേപകർ ഉപരോധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം 11മണിയോടെ സ്ത്രീകളടക്കമുള്ള ഇടപാടുകാർ സ്ഥാപനത്തിലെത്തിയാണ് പ്രതിഷേധിച്ചത്. ആറു കോടിയിൽ പരം രൂപയാണ് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. 125ഓളം ചിറ്റാളന്മാരായുള്ള ചിട്ടികളും നടന്നു വരികയായിരുന്നു. മാനേജ്മെന്റ് പണം തിരികെ നൽകാമെന്നുള്ള ഉറപ്പു നൽകി കബളിപ്പിക്കുകയാണ്

പതിവെന്ന് ഇടപാടുകാർ പറയുന്നു. സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് കേസെടുക്കണമെന്നും ഡെപ്പോസിറ്റ് തുകളും ചിട്ടി തുകകളും പലിശ സഹിതം തിരികെ നൽകണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.