stgrigorioux
കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിൽ നടന്ന സ്വതന്ത്രദിനാഘോഷ പരിപാടികൾ മജീഷ്യൻ സാമ്രാട്ട് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഓച്ചിറ ലയൺസ് ക്ലബ്ബിലെ സ്വതന്ത്രദിനാഘോഷത്തിൽ ക്ലബ്‌ പ്രസിഡന്റ്‌ എ.രവീന്ദ്രനാഥൻ പിള്ള ദേശീയപതാക ഉയർത്തി. ക്ലബ്‌ ഹാളിൽ നടന്ന പരിപാടികൾ ലയൺസ് ഡിസ്ട്രിക്ട് രക്ഷാധികാരി ഡോ.പി.ആർ.ജി.പിള്ള ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രിൻസിപ്പൽ അഡ്വൈസർ ഡോ.രവികുമാർ കല്യാണിശേരിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഡിസ്ട്രിക്ട് സെക്രട്ടറി ഡോ.ആർ.രാജേഷ്, പാർവതി പ്രേംകുമാർ, സിന്ധു കല്യാണിശേരിൽ, എ.ജി.രാജൻ പിള്ള , കെ.കൈലാസ് നാഥ്, കെ.ജി.വിശ്വനാഥൻ, ഡോ.രാഖീ രാജേഷ്, ജ്യോതികുമാർ ജാൻസ്, വി.ശ്രീക്കുട്ടൻ, കൈലാസ് ആലക്കോട്ട് , ലിവിനാഥ് സാരംഗ തുടങ്ങിയവർ നേതൃത്വം നൽകി.

മഠത്തിൽക്കാരാണ്മ ഗവ.എൽ.പി.എസിൽ

മഠത്തിൽക്കാരാണ്മ ഗവ.എൽ.പി.എസിലെ സ്വാതന്ത്ര്യദിനാഘോഷം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌

ബി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് സ്വാതന്ത്ര്യ ദിന റാലി ഫ്ലാഗ് ഒഫ് ചെയ്തു. എസ്.എം.സി ചെയർമാൻ സതീഷ് പള്ളേമ്പിൽ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ, രതീഷ്‌കാന്ത്, ശ്രീജ, വിനോദ്, ആര്യ, നിഷ തുടങ്ങിയവർ സംസാരിച്ചു. സെനറ്റർ ജ്യോതി ഭരണഘടന ക്ലാസ് നയിച്ചു.

കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റി

കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം മണ്ഡലം പ്രസിഡന്റ് ജി.ബിജു ഉദ്ഘാടനം ചെയ്തു. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും വിരമിച്ച സൈനികരെയും മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരെയും ആദരിച്ചു.

വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ

ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ സ്വതന്ത്രദിനാഘോഷത്തിൽ സ്കൂൾ മാനേജർ ഇരിപ്പക്കൽ രാജശേഖരൻ പിള്ള പതാക ഉയർത്തി. സ്വാതന്ത്ര്യദിന പ്രതിഭാങ്കണം കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം.അബ്ദുൽ ഖാദർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഗീത കരുണാകരൻ സ്വാഗതം ആശംസിച്ചു. സ്കൂൾ വൈസ് ചെയർമാൻ മഞ്ജു രാജശേഖരൻ സ്വാതന്ത്ര്യദിന സന്ദേശം നടത്തി. കവി നന്ദകുമാർ വള്ളിക്കാവ്, കവയിത്രി ജസീന റഹീം, ഡോ. ശ്രീജിത്ത് സുരൻ എന്നിവരെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അനുജ ലാൽ, ഡോ.കണ്ണൻ, പുളിമൂട്ടിൽ ബാബു, ശോഭ കുമാർ, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് ലിഞ്ചുഷ, കാഞ്ചന, ശ്രീജ, വിമൽ, അജി, സക്കീർ, ലീന, ലേഖ തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ സബീന നന്ദി പറഞ്ഞു.

അക്ഷരപ്പുര ഗ്രന്ഥശാലയിൽ

ക്ളാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി ഉദ്ഘാടനം ചെയ്തു. വിമുക്തഭടൻ വി.കെ.ശിവദാസനെ ആദരിച്ചു. ഗ്രന്ഥശാലാ രക്ഷാധികാരി എൽ.പവിത്രൻ അദ്ധ്യക്ഷനായി.സെക്രട്ടറി എൽ.കെ.ദാസൻ സ്വാഗതം പറഞ്ഞു. ഭരണഘടനയുടെ ആമുഖം വിമുക്തഭടൻ വി.കെ.ശിവദാസൻ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യ സമര ക്വിസിൽ വിജയികളായ ശ്രീഹരി, ഡി.ദേവകിരൺ, ദിവിൻദാസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ലൈബ്രേറിയൻ ബിന്ദുജ വി.ബാബു, എസ്.വിനിത, എസ്.രാജു , ബി.കൃഷ്ണപ്രിയ, ഇന്ദു ഉണ്ണികൃഷ്ണൻ, സുറുമി ഷെമീർ, വി.ദിവാലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ

കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിലെ സ്വതന്ത്രദിനാഘോഷം മജീഷ്യൻ സാമ്രാട്ട് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പക്ടർ ആർ.ശ്രീകുമാർ ദേശീയപതാക ഉയർത്തി. മാനേജർ ജോർജ്ജ് കാട്ടൂത്തറയിൽ അദ്ധ്യക്ഷനായി. തിരിക്കഥാകൃത്ത് ജി.നീധീഷ്, പി.ടി.എ പ്രസിഡന്റ് ആർ.ശ്രീകുമാർ, പ്രിൻസിപ്പൽ ശോഭനകുമാരി , ഡയറക്ടർ ജിജോ ജോർജ്ജ് നഴ്സറി ഹെഡ്മിസ്ട്രസ് റൂഹമ്മ വർഗീസ്, പ്രിൻസിപ്പൽ ട്രയിനി ഡയാന സിൽവസ്റ്റർ, വൈസ് പ്രിൻസിപ്പൽ എസ്.രാഹുൽ, എസ്.ജയശ്രീ തുടിങ്ങിയവർ പങ്കെടുത്തു. എം.ആർ.വൈഷ്ണവി സ്വാഗതവും ആദിത്യൻ നന്ദിയും പറഞ്ഞു.