phot
75ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പുനലൂർ താലൂക്ക് ഓഫിസ് അങ്കണത്തിൽ പി.എസ്.സുപാൽ എം.എൽ.എ ദേശീയ പതാക ഉയർത്തുന്നു

പുനലൂർ: പുനലൂർ താലൂക്കിൽ വർണാഭമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പുനലൂർ ഗവ.താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻവി.പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ സ്വാഗതം പറഞ്ഞു. താലൂക്ക് ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടികൾ പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ,നഗരസഭ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, പുനലൂർ ആർ.ഡി.ഒ ബി.ശശികുമാർ, തഹസിൽദാർ കെ.എസ്.നസിയ, ബി.രാധാമണി, വി.വിഷ്ണുദേവ്, പുനലൂർ സലീം, ജോബോയ് പേരെര തുടങ്ങിയവർ പങ്കെടുത്തു. സ്നേഹ ഭാരത് മിഷൻ ഇൻർ നാഷണൽ ചാരിറ്റബിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ അദ്ധ്യക്ഷനായി. നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, ട്രസ്റ്റ് ഭാരവാഹികളായ അഡ്വ.എൻസർ തങ്ങൾ കുഞ്ഞു,വത്സല, എം.എം.ഷെറീഫ്, എസ്.സുബിരാജ്,സി.എസ്.ബഷീർ, രാജശേഖരൻ,കുട്ടിയമ്മ, കൊടിയിൽ മുരളി, നുജൂം യൂസഫ്, സി.ബി.വിജയകുമാർ, അനിത മുരളി തുടങ്ങിവർ സംസാരിച്ചു.