കൊല്ലം: രാജ്യത്തെ കാവി വത്ക്കരിക്കാൻ നീക്കം നടത്തുന്ന ബി.ജെ.പിയും അവരുമായി രഹസ്യധാരണയുള്ള സി.പിഎമ്മും സ്വാതന്ത്യദിനം ആഘോഷിക്കാനെത്തിയതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. വടക്കേവിള, ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആസാദ് കി ഗൗരവ് പദയാത്രയുടെ പതാക മാടൻനടയിൽ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം അഡ്വ.എ.ഷാനവാസ്ഖാനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി. ഭാരവാഹികളായ എം.എം.നസീർ, പഴകുളം മധു, അഡ്വ.കെ.ബേബി സൺ, ബിന്ദു ജയൻ, ഡി.സി.സി. ഭാരവാഹികളായ അൻസർ അസീസ്, വിപിനചന്ദ്രൻ, എസ്.ശ്രീകുമാർ, ജി.ജയപ്രകാശ്, എം.എം.സൻജീവ് കുമാർ, ആദിക്കാട് മധു, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് ഗിരീഷ്, ബ്ലോക്ക് പ്രസിഡന്റ് എം.നാസർ, മണ്ഡലം പ്രസിഡന്റുമാരായ പാലത്തറ രാജീവ്, ശിവരാജൻ വടക്കേവിള, കമറുദീൻ, മഷ്ഹൂർ പള്ളിമുക്ക്, സക്കീർ ഹുസൈൻ കിളികൊല്ലൂർ, ഉമയനല്ലൂർ റാഫി, ലിസ്റ്റൻ, ശശിധരൻ പിള്ള ,ജോൺസൻ എന്നിവർ നേതൃത്വം നൽകി.