ezhukon-
സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 565 ാം നമ്പർ ശാഖയുടെയും മാടൻകാവ് ക്ഷേത്രത്തിന്റെയും പ്രസിഡന്റ് വി.മൻമഥൻ ദേശീയ പതാക ഉയർത്തുന്നു

കൊല്ലം : എസ്.എൻ.ഡി.പി യോഗം എഴുകോൺ 565 -ാം നമ്പർശാഖയുടെയും മാടൻകാവ് ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ 75 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ഷേത്ര മുറ്റത്ത് ശാഖയുടെയും എഴുകോൺ ക്ഷേത്രത്തിന്റെയും പ്രസിഡന്റ് വി.മൻമഥൻ ദേശീയ പതാക ഉയർത്തി. നെടുമ്പായിക്കുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടനപ്പള്ളി ഫാദർ റവ. ജോസഫ് കെ.ജോൺ, നെടുമ്പായിക്കുളം പൗരസമിതി പ്രസിഡന്റ് അബ്ദുൽ ഖാദർ, പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, വൈസ് പ്രസിഡന്റ് ആതിര ജോൺസൺ മെമ്പർമാരായ വി.സുഹർബാൻ, സുധർമ്മ ദേവി ,ബിജു ഇരുമ്പനങ്ങാട്, ബ്ലോക്ക് മെമ്പർ മിനി അനിൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ടി .സജീവ്, പ്രസന്ന തമ്പി , അനിൽ ശിവനാമം , ശരത് ശന്ദ്രൻ , പ്രഭ്വിരാജ് , രേണുക പ്രസാദ്, രമ ലാലി ,ബിന്ദു ,ദീപ്തി കൃഷ്ണ ,അനന്ദു ,ക്ഷേത്രം ശാന്തി സുമേഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.