photo
കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എൻ.അജയകുമാർ ദജേശീയപതാക ഉയർത്തുന്നു

കരുനാഗപ്പള്ളി : കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷനായി. കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, ആർ.രാജശേഖരൻ, ചിറ്റുമൂല നാസർ, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, മുനമ്പത്ത് വഹാമ്പ്, എം.അൻസർ , ബോബൻ ജി.നാഥ് , ജി. മഞ്ജുകുട്ടൻ, ഡി.ചിദംമ്പരൻ, സുഭാഷ് ബോസ് , പി.വി.ബാബു, എസ്.ജയകുമാർ , പനകുളങ്ങര സുരേഷ്, നസീം ബീവി, ചിറ്റുമൂല താഹ എന്നിവർ സംസാരിച്ചു..പുള്ളിമാൻ സാംസ്കാരിക വേദിയുടെ അഭിമുഖത്തിൽ, പുള്ളിമാൻ ജംഗ്ഷനിൽ സ്വാതന്ത്ര്യദിനാഘോഷവും സൗഹൃദ സംഗമവും നടത്തി. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ദേശീയപതാക ഉയർത്തി ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു. ചെയർമാൻ കെ. കെ.രവി അദ്ധ്യക്ഷനായി. ജനറൽ കൺവീനർ നാസർ ആറ്റുപുറം , നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി മോൾ, നഗരസഭാ കൗൺസിലർമാരായ എം.അൻസാർ , പ്രസന്നൻ, പൊതു പ്രവർത്തകരായ കണ്ണാടിയിൽ നസീർ, സിദ്ദിഖ് യൂണിവേഴ്‌സൽ, സത്യൻ , ഷാജഹാൻ രാജധാനി,നജീർ കെട്ടിടത്തിൽ, ഹാഷിം ബായി, എം.എച്ച്.നാസിം, നൗഷാദ്, രാജേന്ദ്രൻ എച്ച്.ബാബു തുടങ്ങിയവർ സംസാരിച്ചു.