കൊല്ലം: സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ആസാദി കി ഗൗരവ് യാത്രയുടെ കുണ്ടറ,​ചാത്തന്നൂർ നിയോജകമണ്ഡലങ്ങളുടെ സമാപന സമ്മേളനം കണ്ണനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എ.നസിമുദീൻ ലബ്ബ അദ്ധ്യക്ഷത വഹിച്ചു.

ജാഥാക്യാപ്ടനും ഡി.സി.സി പ്രസിഡന്റുമായ പി.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, എ.ഐ.സി.സിഅംഗം അഡ്വ. ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, നേതാക്കളായ നടക്കുന്നിൽ വിജയൻ, ആർ.രാജശേഖരൻ, ഡി.സി.സി വൈസ് പ്രസിഡന്റ്‌ വിപിനചന്ദ്രൻ, ചിറ്റുമല നാസർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.ഉണ്ണികൃഷ്ണൻ, കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, പാണ്ഡവപുരം രഘു, എ.ശുഹൈബ്, കായിക്കര നവാബ് തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ മൈലക്കാട് ജംഗ്ഷനിൽ പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു.