phot
വാളക്കോട് എൻ.എസ.വി. വൊക്കഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ റാലി .

പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ റാലി സംഘടിപ്പിച്ചു. കലയനാട് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കാളികളായി.വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച വിദ്യാർത്ഥികളുടെ റാലി പുനലൂർ തൂക്ക് പാലത്തിന് സമീപത്ത് സമാപിച്ചു. തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാച്ചന നടത്തി. രാവിലെ പി.ടി.എ പ്രസിഡന്റും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ എൻ.കോമളകുമാർ പതാക ഉയർത്തി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ദിനേശൻ, സ്കൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക ആർ.കെ.അനിത തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.