sndp-
എസ്.എൻ.ഡി.പി യോഗം ശക്തികുളങ്ങര ശാഖയിലെ വിദ്യാഭ്യാസ അവാർഡും പഠനോപകരണ വിതരണവും മോഹൻശങ്കർ ഉദ്‌ഘാടനം ചെയ്യുന്നു. എൻ.രാജേന്ദ്രൻ , അഡ്വ.എസ്. ഷേണാജി, വെൺമിണാംതറ എസ്.രാജേന്ദ്രൻ, ആർ.സുനിൽ കുമാർ ,കെ.ശരത് ചന്ദ്രൻ എന്നിവർ സമീപം

കൊല്ലം : എസ്.എൻ.ഡി.പി യോഗം 604-ാം നമ്പർ ശക്തികുളങ്ങര ശാഖയിൽ വിദ്യാഭ്യാസ അവാർഡും പഠനോപകരണ വിതരണവും ശാഖാ ഹാളിൽ നടന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു, എം.ബി.എ വിദ്യാർത്ഥികളെയും ബോക്‌സിംഗിലും ഹോക്കിയിലും ഗോൾഡ് മെഡൽ കരസ്ഥമാക്കിയ പൂജ സുധനെയും ആദരിക്കുകയും ഉപഹാരവും കാഷ് അവാർഡും നൽകി. യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. രമേശ്, അഡ്വ.എസ്. ഷേണാജി, കൊല്ലം യൂണിയൻ വനിതാസംഘം സെക്രട്ടറി ഷീല നളിനാക്ഷൻ എന്നിവർ സംസാരിച്ചു. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു. വനിതാസംഘം പ്രസിഡന്റ് സന്ധ്യബിജു, സെക്രട്ടറി മീനാകുമാരി, ശാഖാ കമ്മിറ്റി അംഗങ്ങളായ ടി.സുരേഷ് ബാബു, ടി.ഹരിദാസൻ, ഡി.ജ്യോതി ബാസു, സി.ചന്ദ്രഭാനു, ബി.ശശിധരൻ,എസ്.സുരേഷ്,വൈസ് പ്രസിഡന്റ് ഡി.ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ശാഖാപ്രസിഡന്റ് കെ.ശരത്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വെൺമിണാംതറ എസ്.രാജേന്ദ്രൻ സ്വാഗതവും യൂണിയൻ പ്രതിനിധി ആർ.സുനിൽ കുമാർ നന്ദിയും പറഞ്ഞു.