thodiyoor-padam
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തൊടിയൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്ര

തൊടിയൂർ: തൊടിയൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം വെളുത്തമണൽ ജംഗ്ഷനിൽ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലീംമണ്ണേൽ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ
നേതൃത്വം നൽകി.

കല്ലേലിഭാഗം ജനത ഗ്രന്ഥശാല
കല്ലേലിഭാഗം ജനത ഗ്രന്ഥശാല ആൻഡ് വായനശാലയിൽ പ്രസിഡന്റ് വി.ശ്രീജിത്ത് ദേശീയ പാതക ഉയർത്തി.തുടർന്ന് ഭരണഘടനയുടെ ആമുഖംവായിച്ച് പ്രതിജ്ഞ എടുത്തു.ക്വിസ് മത്സര വിജയികൾക്ക് പ്രൊഫ. ടി.ജി.അജയകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.

പുലിയൂർ വഞ്ചി ജെ.എൽ.എ.സി
പുലിയൂർവഞ്ചി ജനകീയ ലൈബ്രറി ആൻഡ് ആർട്സ് ക്ലബിൽ പ്രസിഡന്റ് എസ്.സുനിൽകുമാർ പതാക ഉയർത്തി.തുടർന്ന് ഭരണഘടനയുടെ ആമുഖംവായിച്ച് പ്രതിജ്ഞ എടുത്തു.
പ്രസംഗമത്സരം,ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവ നടന്നു. സിറ്റിസൺസ് ഫോർ ഡെമോക്രാറ്റിക്ക് സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ എൻ.സി.എച്ച്.ആർ.ഒ ദേശീയ സെക്രട്ടറി റെനിത്ത് ലാൽ പങ്കെടുത്തു.

ഇ എം എസ് സാംസ്കാരിക
വനിത ലൈബ്രറി
പുലിയൂർ വഞ്ചി വടക്ക് ഇ.എം.എസ് സാംസ്കാരിക വനിതാലൈബ്രറയിൽ രക്ഷാധികാരി എസ്.മോഹനൻപതാക ഉയർത്തി.
സ്വാതന്ത്ര്യ ദിനക്വിസ് മത്സരം, ഭരണഘടനസംരക്ഷണ പ്രതിജ്ഞ പുതുക്കൽ, സമ്മാനവിതരണം എന്നിവ നടന്നു.

വെയർഹൗസിംഗ് കോർപ്പറേഷൻ
ഡിപ്പോയിൽ
സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷന്റെ കല്ലേലിഭാഗം ഡിപ്പോയിൽ ജീവനക്കാരും തൊഴിലാളികളും ചേർന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സോണൽ ഒാഫീസർ പ്രവീൺ കുമാർ പതാക ഉയർത്തി. സോണൽ മാനേജർ ബിനുകുമാർ, ശ്രീലേഖ, സജീവ്കുമാർ, റംലാബീവി തുടങ്ങിയവർ പങ്കെടുത്തു.