 
കൊട്ടാരക്കര: താലൂക്കിലെ സ്വാതന്ത്ര്യദിനാഘോഷം മന്ത്രി കെ.എൻ.ബാലഗോപാൽ താലൂക്ക് ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പൊലീസ് പരേഡിന്റെ
സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ തഹസീൽദാർ പി.ശുഭൻ കൊട്ടാരക്കര നഗരസഭചെയർമാൻ എ.ഷാജു, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, കൊട്ടാരക്കര ഡിവൈ. എസ്.പി ജി.ഡി. വിജയകുമാർ,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷൈനു തോമസ്, എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, വാർഡ് കൗൺസിലർ അരുൺ കാടാംകുളം, ജനറൽ കൺവീനർ പ്രശാന്ത് കാവുവിള, പെരുങ്കുളം സുരേഷ്, ആർ.രാജശേഖരൻപിള്ള, പി.എൻ. ഗംഗാധരൻനായർ, ജെസിം, ദുർഗാ ഗോപാലകൃഷ്ണൻ, കല്യാണി സന്തോഷ്, മറ്റു വിവിധ ജന പ്രതിനിധികൾ മിനി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു.