 
എഴുകോൺ : എഴുകോൺ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ദേശീയപതാക ഉയർത്തി. തുടർന്നു നടന്ന സർവ്വ സാഹോദര്യ സമ്മേളനം നെടുമ്പായിക്കുളം സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് തീർത്ഥാടനപള്ളി വികാരി ഫാദർ ജോസഫ്. കെ.ജോൺ ഉദ്ഘാടനം ചെയ്തു. അഡ്വ.രതീഷ് കിളിത്തട്ടിൽ അദ്ധ്യക്ഷനായി. എഴുകോൺ മാടൻകാവ് മഹാദേവക്ഷേത്രം മേൽശാന്തി സുമേഷ് നമ്പൂതിരി, നെടുമ്പായിക്കുളം പൗരസമിതി പ്രസിഡന്റ് അബ്‌ദുൾ ഖാദർ, എസ്.എൻ.ഡി.പി യോഗം എഴുകോൺ ശാഖ പ്രസിഡന്റ് വി.മന്മഥൻ എന്നിവർ മുഖ്യാതിഥികളായി .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ആർ.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബിജു എബ്രഹാം, വി.സുധർമ്മാദേവി, വി.സുഹർബാൻ, ശ്രുതി.ആർ.എസ്., എക്‌സൈസ് ഇൻസ്‌പെക്ടർ പോൾസൺ, സെനറ്റർ കെ.എസ്. ആനന്ദ്, ശാഖ സെക്രട്ടറി ടി.സജീവ്, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി അനിൽകുമാർ ശിവനാമം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ബൈജു പണയിൽ, സൂസൻ വർഗീസ്,പ്രസന്ന തമ്പി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫ്ലോസി ലാസ്, അസിസ്റ്റന്റ് സെക്രട്ടറി ജി.ശങ്കരൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ഉച്ചയ്ക്ക് 2ന് കുടുംബശ്രീ, എൻ.ആർ. ഇ.ജി.എസ് എന്നിവയുടെ സഹകരണത്തോടെ സ്വാതന്ത്ര്യാമൃതം സംഘടിപ്പിച്ചു. ഭരണഘടനാ സാക്ഷരതയുടെ ഭാഗമായി അമ്മമാരുടെ ഭരണഘടനാ വായനയും മെഗാ ക്ലാസും നടന്നു. കില ആർ.പി. സാം, സെനറ്റർമാരായ എഴുകോൺ സന്തോഷ്, വിനോദ്, സൂസൺ വർഗീസ് തുടങ്ങിയവർ മെഗാ ക്ലാസ് നയിച്ചു.
കരീപ്ര ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് പി.എസ്. പ്രശോഭ ദേശീയ പതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യ ദിന ഘോഷ യാത്ര നടന്നു. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സെനറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇരുമ്പനങ്ങാട് എ.ഇ.പി.എം. സ്കൂൾ, ചിറ്റാകോട് ജി.എൽ.പി.എസ്, ചൊവ്വള്ളൂർ സെന്റ് ജോർജസ് സ്കൂൾ തുടങ്ങിയ ഇടങ്ങളിലും ആഘോഷ പരിപാടികൾ നടന്നു.