 
എഴുകോൺ : ആസാദി കാ അമൃത് മഹോത്സാവത്തിന്റ ഭാഗമായി ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലാങ്കണത്തിൽ പ്രസിഡന്റ് ആർ. സോമൻ പതാക ഉയർത്തി. ഭരണഘടനയുടെ ആമുഖ പ്രകാശനവും സമാപന സമ്മേളന ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ് നിർവഹിച്ചു. ആർ. സോമൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ എസ്.എസ്.സുവിധ, താലൂക്ക് യൂണിയൻ മെമ്പർ ജി.സഹദേവൻ എന്നിവർ പ്രസംഗിച്ചു. മത്സരവിജയികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു.
സെക്രട്ടറി ആർ.ബാബു സ്വാഗതവും വൈസ്. പ്രസിഡന്റ് എസ്.രഞ്ജിത്ത് നന്ദിയും പറഞ്ഞു.