idakulangaraa-
ഇടക്കുളങ്ങര സമർപ്പണം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷം സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: നിസഹായരും നിരാശ്രയരുമായ ആളുകളെ സഹായിക്കാനും സംരക്ഷിക്കുവാനുമുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ നാം ചെലവഴിക്കുന്നതിൽ ചെറിയൊരു ഭാഗമെങ്കിലും ഇത്തരക്കാർക്കായി വിനിയിയോഗിക്കണമെന്നും സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ഇടക്കുളങ്ങര സമർപ്പണം ചാരിറ്റബിൾ സൊസൈറ്റിയുടെ 9-ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൊസൈറ്റി പ്രസിഡന്റ് ദാമോദരൻ താച്ചയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സി.മുരുകേശൻ സ്വാഗതം പറഞ്ഞു. പ്രൊഫ. ടി.ബിജു, ഡോ.എസ്.ജയപ്രകാശ്, കെ.സുരേഷ് കുമാർ, ജയചന്ദ്രൻതൊടിയൂർ എന്നിവർ സംസാരിച്ചു. ഭക്ഷ്യധാന്യക്കിറ്റ്, ഓണക്കോടി, വിധവസഹായധനം,

വിദ്യാഭ്യാസ സഹായധനം, ചികിത്സാ സഹായധനം എന്നിവ വിതരണം ചെയ്തു. വിമുക്തതഭടന്മാർ,

സൈനികർ ,ജനപ്രതിനിധികൾ,ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, മാദ്ധ്യമ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ,ക്ഷീരകർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽപ്പെട്ട നിരവധി പേരെ ആദരിച്ചു. തുടർന്ന് ട്രാക്ക് ഗാനമേള, ക്ലാസിക്കൽ നൃത്തം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. സമർപ്പണം രക്ഷാധികാരി കെ.വിജയൻ പതാകയുയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഡോ. ശ്രീലക്ഷ്മി ഭദ്രദീപം തെളിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ അനുസ്മരിപ്പിച്ച് 75 പേർ ചേർന്ന് സമർപ്പണം അങ്കണത്തിൽ 75 ദേശീയ പതാകകൾ ഉയർത്തി.തുടർന്ന് വെളുത്ത മണൽ ജംഗ്ഷനിലേയ്ക്ക് ഘോഷയാത്ര സംഘടിപ്പിച്ചു.