കൊല്ലം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള വനിതാ വികസന കോർപ്പറേഷന്റെ സേവനം ഇനി ജില്ലയിലും. കോർപ്പറേഷൻ ഉടമസ്ഥതയിലെ ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെ എൻ.തങ്കപ്പൻ മെമ്മോറിയൽ ഷോപ്പിംഗ് കോപ്ലക്സിൽ ജില്ലാ ഓഫീസ് ഇന്ന് ഉച്ചയ്ക്ക് 2ന് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി സ്വാഗവും മേഖലാ മാനേജർ എസ്.ലക്ഷ്മി നന്ദിയും പറയും. എം.ഡി വി.സി.ബിന്ദു റിപ്പോർട്ട് അവതരിപ്പിക്കും.