കൊട്ടാരക്കര : മുസ്ളിം സ്ട്രീറ്റ് കോൺഗ്രസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുസ്ളിം സ്ട്രീറ്റ് റെയിൽവേ മേൽപ്പാലത്തിനു സമീപം നടത്തിയ സ്വാതന്ത്ര്യദിനാഘോഷം കൗൺസിലർ സൂസമ്മ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം രാജപ്പൻ ദേശീയ പതാക ഉയർത്തി.നഹാസ് അദ്ധ്യക്ഷനായി. എസ്.എ.കരിം, സുധീർ, ഷിഫിലി, സക്കീർ, ഫൈസൽ സലാം, ഷിഫിന, റഷീദ്, അൻവർ, ഷെറിൻ, അമീൻ, റിയാസ് തുടങ്ങിയവർ സംസാരിച്ചു.

അമ്മൂമ്മ മുക്ക് സ്നേഹ നഗർ റസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനഘോഷം പ്രസിഡന്റ് സി. മുരളീധരൻ പിള്ള പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അപർണ ഭരണഘടനയുടെ ആമുഖം വായിച്ചു. സെക്രട്ടറി ടി.സി ഷാജികുമാർ, ചിറ്റയം ഗോപാലകൃഷ്ണൻ, നീലേശ്വരം സദാശിവൻ, മോഹനൻപിള്ള, അമ്പിളി, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.

മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീദേവി,ഹെഡ്മിസ്ട്രസ് സൂസമ്മ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ രശ്മി നായർ, പി.ടി.എ പ്രസിഡന്റ് സജിത് കുമാർ, വാർഡ് മെമ്പർമാരായ സുന്ദരൻ, മീനാക്ഷി , സി.രാജു, അദ്ധ്യാപകരായ മനു, ശാന്തകുമാർ, സജിത്കുമാർ, എന്നിവർ പങ്കെടുത്തു.

ആനക്കോട്ടൂർ ഗവ. എൽ.പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം സകൂൾ മനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്. പ്രദീപ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജശേഖരൻപിള്ള, വാർഡ് മെമ്പർ രഞ്ജിനി, അമൃത, പ്രഥമാദ്ധ്യാപിക ശോഭ, എസ്.എം.സി വൈസ് ചെയർമാൻ രജിലാൽ തുടങ്ങിയവർ സംസാരിച്ചു.