 
കുന്നത്തൂർ:മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം തൊഴിലുറപ്പ് പദ്ധതി അമൃത് സരോവർ പദ്ധതി പ്രകാരം വാർഡ് ഒന്ന് വേളകൊമ്പിൽ ചിറ,വാർഡ് 10 നെടുംകുളം എന്നിവിടങ്ങളിൽ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സൈദ്,10-ാംവാർഡ് മെമ്പർ ബി.സേതുലക്ഷ്മി എന്നിവർ അദ്ധ്യക്ഷത വഹിച്ചു. വാർഡിലെ മുതിർന്ന പൗരന്മാരായ മാധവൻപിള്ള, മഠത്തിൽ ടി. ചന്ദ്രൻ എന്നിവർ ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർമാരായ മനാഫ് മൈനാഗപ്പള്ളി, ജലജ രാജേന്ദ്രൻ,ബിജുകുമാർ,വിവിധ രാഷ്ട്രീയ പ്രതിനിധികൾ,സാമൂഹ്യ പ്രവർത്തകർ,ശാസ്താംകോട്ട ബി.ഡി.ഒ അനിൽകുമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റൻ എന്നിവർ പങ്കെടുത്തു.