 
കൊല്ലം : സ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ കൊല്ലം പീരങ്കി മൈതാനിയിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ. എ. റഹീം ഉദ്ഘാടനം ചെയ്തു. വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടി. ആർ. ശ്രീനാഥ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എസ്. ഷബീർ ഫ്രീഡം സ്ട്രീറ്റ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, ജെ. മേഴ്സിക്കുട്ടിയമ്മ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ. ബൈജു, മീര എസ്. മോഹൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്. ആർ. രാഹുൽ നന്ദി പറഞ്ഞു.