sivaram-15

കുന്നത്തൂർ: മൈനാഗപ്പള്ളി കടപ്പ എൽ.വി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ. മൈനാഗപ്പള്ളി കടപ്പ വട്ടത്തറ കിഴക്കതിൽ അനിൽകുമാറിന്റെയും ഷീലയുടെയും മകൻ ശിവറാമാണ് (15) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഈ സമയം സഹോദരി ശിവനന്ദ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ശിവനന്ദ മുറിയിലേക്ക് വന്നപ്പോൾ ശിവറാം തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻ സമീപവാസികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരും ജോലി കഴിഞ്ഞെത്തിയ പിതാവും ചേർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.