parippally-padam
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ദേശീയ പതാക ഉയർത്തുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികൾകൊണ്ട് അവിസ്മരണീയമായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് എസ്. സുദീപ് ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ആയിരത്തോളം പേർ അണിനിരന്ന ബുള്ളറ്റ് റാലിയോടെ നടന്നു. ഘോഷയാത്രയെത്തുടർന്ന് പഞ്ചായത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ 74 പതാകകളാൽ അലംകൃതമായ പ്രത്യേക കൊടിമരത്തിൽ സ്വാതന്ത്യദിന പതാക ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ഉയർത്തി. തുടർന്ന് പായസ വിതരണവും സ്വാതന്ത്ര്യദിന സംഗമവും നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ് അദ്ധ്യക്ഷത വഹിക്കുകയും, സെക്രട്ടറി ബിജു ശിവദാസന് ഭരണഘടനയുടെ ആമുഖം ചൊല്ലി കൊടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ സ്വാഗതവും അസി. സെക്രട്ടറി എസ്. രാജേഷ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എ.ആശാദേവി മുഖ്യാതിഥിയും ബ്ലോക്ക് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ് മുഖ്യപ്രഭാഷണവും നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതകുമാരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. ശാന്തിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ആർ. രോഹിണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പ്രമീള, മേഴ്സി, പി. പ്രതീഷ്കുമാർ, ചന്ദ്ര,​ റീന മംഗലത്ത്, ഡി. സുഭദ്രാമ്മ, എ.ജി.ഉഷാകുമാരി,

ആർ. മുരളീധരൻ, എൻ.ആർ.ഷിജ, അല്ലി അജി, എൻ.അപ്പുക്കുട്ടൻ പിള്ള, ഡി.എൽ.അജയകുമാർ, ബി.ആർ. ദീപ, രജനി രാജൻ എന്നിവർ പങ്കെടുത്തു.