fireforce-chavara
വൈക്കോലുമായി വന്ന വാഹനത്തിന് തീപിടിച്ചത് നാട്ടുകാരും, ഫയർഫോയ്സും ചേർന്ന് അണയ്ക്കുന്നു

ചവറ : വൈക്കോലുമായി വന്ന വാഹനത്തിന് തീപിടിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച്ച രാവിലെ 9.45ന് കുന്നേൽ മുക്ക്, പുത്തൻ സങ്കേതം റോഡിലാണ് അപകടമുണ്ടായത്. വൈക്കോൽ വൈദ്യുത ലൈനിൽ ഉരസിയതാണ് തീപിടിത്തത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. തീപിടിച്ചു തുടങ്ങിയത് കണ്ട് പ്രദേശവാസികൾ നടത്തിയ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. പുക പ്രദേശത്ത് പടർന്നതോടെ
വാഹനത്തിൽ നിന്ന് നാട്ടുകാർ വൈക്കോലുകൾ റോഡിലേക്ക് മാറ്റി. കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.