phot
ചിങ്ങം ഒന്ന് പ്രമാണിച്ച് പുനലൂർ യൂണിയൻെറ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് പ്രസിഡൻറ് ടി.കെ.സുന്ദരേശൻ പീത പതാക ഉയർത്തുന്നു.

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെയും യൂണിയൻ അതിർത്തിയിലെ 67 ശാഖ യോഗങ്ങളുടെയും നേതൃത്വത്തിൽ ചിങ്ങം ഒന്ന് പ്രമാണിച്ച് പതാക ദിനം ആചരിച്ചു. ഐക്കരക്കോണം, നെല്ലിപ്പള്ളി, ശാസ്താംകോണം, നരിക്കൽ, മാത്ര, വട്ടപ്പട, കക്കോട്, പുനലൂർ ടൗൺ, ഇളമ്പൽ, വിളക്കുവെട്ടം, ചാലിയക്കര,കലയനാട്, കരവാളൂർ,വന്മള, പ്ലാത്തറ,കരവാളൂർ, വെഞ്ചേമ്പ്,മണിയാർ,അഷ്ടമംഗലം,ഇടമൺ പടിഞ്ഞാറ്, ഇടമൺ കിഴക്ക്, ഇടമൺ 34,ആനപെട്ടകോങ്കൽ, ഉറുകുന്ന്, തെന്മല,കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്,റോസ്മല, ഫ്ലോറൻസ് തുടങ്ങിയ ശാഖകളിലാണ് പതാക ദിനാചരണം നടന്നത്. പുനലൂർ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പീത പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ കൗണസിലർ കെ.വി.സുഭാഷ് ബാബു,ശാഖ പ്രസിഡന്റ് ജയപ്രകാശ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ,യോഗം ‌ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ്കുമാർ, ശാസ്താംകോണം ശാഖ സെക്രട്ടറി അമ്പിളി സന്തോഷ്, യൂണിയൻ പ്രതിനിധി മണിക്കുട്ടൻ നാരായണൻ, മുൻ യോഗം ഡയറക്ടർ കെ.എൻ.സുഭാഷ്,രാജമ്മ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. ശാഖകളിൽ നടന്ന പതാക ദിനാചരണ പരിപാടികൾക്ക് ശാഖ ഭാരവാഹികളായ മനോജ് ഗോപി,എസ്.കുമാർ, ജി.അജി,ദിലീപ് കുമാർ,അനിൽ ശിവദാസ്, ജയപ്രകാശ്, ശരത്ചന്ദ്രൻ, അനിൽകുമാർ, ഉഷ അശോകൻ,ബിനു രാജ്,എൻ.സോമസുന്ദരൻ, ജി.ഗിരീഷ്കുമാർ, സുധൻ, എസ്.ഉദയകുമാർ,പ്രസാദ്,സ്റ്റാർസി രത്നാകരൻ, എസ്.അജിഷ്,ആർ.രാജേഷ്,സജി,മോഹനൻ,അനിൽകുമാർ, സരസൻ തുടങ്ങിയവർ നേതൃത്വം നൽകി.