കൊല്ലം: കടപ്പാക്കട സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ കുമാരനാശന്റെ 150- ാം ജന്മ വാർഷികത്തിന്റെയും മോയിൻകുട്ടി വൈദ്യരുടെ ആദ്യ കാവ്യത്തിന്റെ 150- ാം വാർഷികത്തിന്റെയും ഭാഗമായി ആശാൻ കവിത, മാപ്പിളപ്പാട്ട് ആലാപന മത്സരം നടത്തുന്നു. സെപ്തംബർ 4ന് രാവിലെ 9ന് കവിതാലാപന മത്സരവും 17ന് മാപ്പിളപ്പാട്ട് മത്സരവും നടക്കും. ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് യഥാക്രമം 5000,​ 3000 രൂപ വീതം സമ്മാനം ലഭിക്കും. ഏഴുപേർക്ക് പ്രത്യേക സമ്മാനവും നൽകും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: 0474 2748185.