 
കുന്നിക്കോട് : തലവൂർ സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുര സ്വദേശി അശ്വിന് ചികിത്സ ധനസഹായം കൈമാറി.
ചടങ്ങ് പുനലൂർ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. തലവൂർ സൈനിക കൂട്ടായ്മയുടെ പ്രസിഡന്റ് സത്യൻ മഞ്ചള്ളൂർ, വൈസ് പ്രസിഡന്റ് വർഗീസ്, ട്രഷറർ പുഷ്പാഗതൻ പിള്ള, മറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.