 
കരുനാഗപ്പള്ളി: സ്കൂളിലെ പാടത്തിറങ്ങി കള പറിച്ചും നാടൻ വായ്ത്താരികൾ പാടിയും കർഷകനെ ആദരിച്ചും ജോൺ എഫ് കെന്നഡി സ്കൂളിലെ മലയാളം ക്ലബ്ബും എൻ.എസ്.എസ് യൂണിറ്റും പരിസ്ഥിതി ക്ലബ്ബും കർഷക ദിനം ആചരിച്ചു. സ്കൂൾ മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ കെന്നഡി റൈസിന്റെ ഉല്പാദനത്തിന് നേതൃത്വം നൽകുന്ന കർഷകൻ തയ്യിൽ പടീറ്റതിൽ പുരുഷനെ മാനേജർ മായാ ശ്രീകുമാറും ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിയും ചേർന്ന് ആദരിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, സ്കൂൾ കൃഷി കൺവീനർ പ്രദീപ് സേനാപതി, കോ- ഓർഡിനേറ്റർ സുധീർ ഗുരുകുലം, ഷിഹാസ് ഇബ്രാഹിം, മലയാളം ക്ലബ് കൺവീനർ ശ്രീജ , എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ അനീഷ് മണ്ണൂർക്കാവ്, ഹാഫിസ് വെട്ടത്തേരിൽ, കെ.ആർ.ബിന്ദു , ജയ, ഷമീന, ജയിസ് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി ദത്ത് ഗ്രാമമായ ഏഴാം ഡിവിഷനിൽ മാതൃക കർഷകൻ അബ്ദുസലീമിനെ ആദരിച്ചു എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. എസ്. ബിന്ദു, ദിയരാജീവ്. അബ്ദുൽറഹുമാൻ എന്നിവർ നേതൃത്വംനൽകി