ezhukone-padam
എഴുകോൺ ഗ്രാമപഞ്ചായത്തിലെ കർഷക ദിനാചരണം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : എഴുകോൺ, കരീപ്ര പഞ്ചായത്തുകളിലെ കർഷക ദിനാചരണം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എഴുകോണിൽ പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ, അംഗം ജയശ്രീ വാസുദേവൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ആതിര ജോൺസൺ, ടി.ആർ.ബിജു, ബീന മാമച്ചൻ, എസ്.സുനിൽ കുമാർ, എസ്.എച്ച്.കനകദാസ്, മിനി അനിൽ, ലിജു ചന്ദ്രൻ, ബിജു എബ്രഹാം, ആർ.എസ്.ശ്രുതി, കെ.ആർ. ഉല്ലാസ്, ആർ.വിജയപ്രകാശ്, ബി.സിബി, വി.സുഹർ ബാൻ, സുധർമ്മാദേവി, രഞ്ജിനി അജയൻ, മഞ്ജു രാജ്, പ്രീത കനകരാജ്, സെക്രട്ടറി എസ്.ഫ്ലോസിലാസ്, വി.സുഗതൻ, ബിജു ഫിലിപ്പ്, അസി. കൃഷി ഓഫീസർ ഷീജ ഗോപാൽ, സി.ഡി.എസ് ചെയർപേഴ്സൺ എം.പി. പ്രീത തുടങ്ങിയവർ പ്രസംഗിച്ചു.കൃഷി ദർശന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ വർണക്കുടകളും, വല്ലം നിറ പദ്ധതിക്കായുള്ള കാർഷികോത്പ്പന്നങ്ങളുമായി നൂറു കണക്കിന് കർഷകർ പങ്കെടുത്തു.
കരീപ്രയിൽ പ്രസിഡന്റ് പ്രശോഭ അദ്ധ്യക്ഷനായി. ജയശ്രീ വാസുദേവൻ പിള്ള, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ, റൂറൽ ബാങ്ക് പ്രസിഡന്റ് ആർ.മുരളീധരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം എ.അഭിലാഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഓമനക്കുട്ടൻ പിള്ള, അംഗങ്ങളായ സന്തോഷ് സാമുവൽ, ഷീബ സജി, എസ്. ഉദയകുമാർ, എസ്.എസ്.സുവിധ, പി.ഷീജ,ഉഷ, സിന്ധു, സുനിത കുമാരി, വൈ.റോയി, പി.കെ.അനിൽ കുമാർ ,ഗീത, സന്ധ്യാ ഭാഗി, എം.ഐ.റെയ്ച്ചൽ, സി.ജി.തിലകൻ, കൃഷി ഓഫീസർ സജീവ്, അസി. കൃഷി ഓഫീസർ ജയപ്രകാശ്, വേണു, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ദർശൻ ഘോഷയാത്രയും ഉണ്ടായിരുന്നു.