 
എഴുകോൺ : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും. 21 ന് പൊതു സമ്മേളനത്തോടെ സമാപിക്കും.
ഇന്ന് വൈകിട്ട് 4.30 ന് കരീപ്ര പഞ്ചായത്തിൽ വിളംബര റാലി നടക്കും. നാളെ രാവിലെ 10 ന് നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം. പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. 21 ന് വൈകിട്ട് 4.30 ന് ഘോഷയാത്രയും വൊളണ്ടിയർ പ്രകടനവും . 5.30ന് പൊതു സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ.എൻ. ബാലഗോപാലും സൂസൻ കോടിയും പ്രതിഭകളെ ആദരിക്കും. എം.ലീലാമ്മ, സുജ ചന്ദ്രബാബു, ജെ. രാമാനുജൻ, എസ്.ആർ. അരുൺ ബാബു തുടങ്ങിയവർ പ്രസംഗിക്കും. രാത്രി എട്ടിന് നാടൻ പാട്ട്.