 
അഞ്ചൽ: ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ചാർളി കോലോത്തിനെ വീണ്ടും തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് ഇദ്ദേഹം ബാങ്ക് പ്രസിഡന്റാകുന്നത്. കിഴക്കൻ മേഖലയിലെ പ്രമുഖ കോൺഗ്രസ് നേതാവായ ചാർളി കോലോത്ത് ദീർഘകാലമായി ഡി.സി.സി മെമ്പറും നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്. ഭരണസമിതി തിരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ മുഴുവൻ സീറ്റും യുഡി.എഫ് ആണ് നേടിയത്. കോൺഗ്രസിന് 9 , സി.എം.പിയ്ക്ക് 1, സി.പി.എമ്മിന് 1 എന്നിങ്ങനെയാണ് സീറ്റ് നില. കഴിഞ്ഞ ഭരണസമിതിയിൽ എൽ.ഡി.എഫിന് മൂന്ന് സീറ്റ് ലഭിച്ചിരുന്നു.