
കൊല്ലം : സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ വിവിധ പരിപാടികളോടെ തുടക്കമായി. പ്രിൻസിപ്പൽ ഡോ.ചിത്രാ ഗോപിനാഥ് ദേശീയ പതാക ഉയർത്തി. കോളേജ് എൻ.സി.സി യൂണിറ്റിന്റെയും എൻ. എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന മേരാ ആസാദ് ഭാരത് യാത്ര കരിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ സമാപിച്ചു.
സമാപനസമ്മേളനത്തിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈനും കൊറ്റങ്കര ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീജ സജീവനും പ്രിൻസിപ്പൽ ദേശീയപതാക നൽകി.
എൻ.എസ്.എസ് യൂണിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരവും ക്വിസ് മത്സരവും നടന്നു. ഫ്രീഡം വാളിന്റെ ഉദ്ഘാടനവും നടന്നു.
എൻ.സി.സി യൂണിറ്റ് കോ - ഓർഡിനേറ്റേഴ്സ് ലെഫ്റ്റ. ലിബി, ഡോ. തരുൺ റൗഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സുൽഫിയ സമദ് എന്നിവർ നേതൃത്വം നൽകി.