കരുനാഗപ്പള്ളി: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ" എന്ന പദ്ധതിയുടെ ഭാഗമായി ആലപ്പാട് ഗ്രാമപഞ്ചായത്തിൽ ലോൺ, ലൈസൻസ്,സബ്സിഡി മേള സംഘടിപ്പിപ്പിച്ചു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ അദ്ധ്യക്ഷയായി. നിരവധി സംരംഭകർ പങ്കെടുത്ത പരിപാടിയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ ലൈസൻസുകൾ, ലോണുകൾ എന്നിവ വിതരണം ചെയ്തു. കരുനാഗപ്പള്ളി ഉപജില്ല വ്യവസായ ഓഫീസർ അനിൽകുമാർ വിഷയാവതരണം നടത്തി. പഞ്ചായത്തിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.