phot

പുനലൂർ: കാലവർഷം രൂക്ഷമായതിനെ തുടർന്ന് താത്കാലികമായി അടച്ചുപൂട്ടിയ പാലരുവി, കുംഭാവുരുട്ടി ജലപാതങ്ങൾ ഇന്നലെ വീണ്ടും തുറന്നുകൊടുത്തു. കനത്ത മഴയെ തുടർന്ന് താത്കാലികമായി അടച്ചുപൂട്ടിയിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നിരുന്നെങ്കിലും വെള്ളച്ചാട്ടങ്ങൾ തുറക്കാൻ വനം വകുപ്പ് തയ്യാറായിരുന്നില്ല. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് വിനോദ സഞ്ചാരികൾ മരിച്ചതിനെ തുടന്നായിരുന്നു ജലപാതങ്ങൾ താത്കാലികമായി അടച്ചത്. എൻ.സി.പി സംസ്ഥാന സെക്രട്ടറി അഡ്വ. ശിവൻ കുട്ടി മന്ത്രി എ.കെ.ശശിന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പാലരുവി വെള്ളച്ചാട്ടം ഇന്നലെ തുറന്ന് നൽകിയത്. എൻ.സി.പി തെന്മല മണ്ഡലം പ്രസിഡന്റ് സന്തോഷ് ഉറുകുന്ന്, ആര്യങ്കാവ് മേഖല കൺവീനർ ബിനു തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.