കരുനാഗപ്പള്ളി: വില്പന നടത്താനെത്തിച്ച 1.660 ഗ്രാം കഞ്ചാവും 22.58ഗ്രാം ഹാഷിഷുമായി യുവാവ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. കുണ്ടറ കേരളപുരം കൊറ്റങ്കര, മുണ്ടച്ചിറ മാമൂട് ഭാഗത്ത് വയലിൽ പുത്തൻവീട്ടിൽ ദിലീപാണ് (26, കണ്ണപ്പൻ) പിടിയിലായത്.
ദിലീപ് കരുനാഗപ്പള്ളിയിലേക്ക് കച്ചവടത്തിന് വരുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ശ്രീകുമാർ. ജി.എസ്.ഐ റസൽ ജോർജ്, എ.എസ്.ഐമാരായ നിസാമുദ്ദീൻ, ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.