കൊല്ലം: സി.ബി.എസ്.ഇ സിലബസിൽ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേണാട് സഹോദയ കോംപ്ലക്സ് അനുമോദിക്കുന്നു. ആഗസ്റ്റ് 19ന് വൈകിട്ട് 2.30 മുതൽ തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. എൻ.കെ. പ്രേമചന്ദ്രൻ എം.പി വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും.
വേണാട് സഹോദയയുടെ 34 സ്കൂളുകളിൽ നിന്നായി ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് വേണാട് സഹോദയ പ്രസിഡന്റ് ഡോ.കെ.കെ. ഷാജഹാനും സെക്രട്ടറി മൈക്കിൾ ഷിനോ ജസ്റ്റിസും അറിയിച്ചു.