
കൊല്ലം: പെരിനാട് പഞ്ചായത്തിലെ മികച്ച പട്ടികജാതി കർഷകനുള്ള അവാർഡ് പെരിനാട് ഷാജി ഭവനത്തിൽ ഷാജിക്ക് സമ്മാനിച്ചു. അര ഏക്കർ കൃഷിയിടത്തിൽ വാഴ, മരച്ചീനി, പച്ചക്കറി, നെല്ല് എന്നിവയാണ് കൃഷി ചെയ്തത്. ജൈവകൃഷി പിന്തുടരുന്ന മാതൃകാകർഷകനാണ് ഷാജിയെന്ന് വിലയിരുത്തി.
പെരിനാട് കൃഷി ഓഫീസറും സഹപ്രവർത്തകരും എല്ലാ പിന്തുണയും നൽകുന്നതായി ഷാജി പറഞ്ഞു. പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ വിജയനിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.