 
കൊല്ലം : നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി. ജയദേവൻ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്. എൻ ട്രസ്‌റ്റിന്റെയും ഭരണ സാരഥ്യത്തിൽ 25 വർഷം പൂർത്തിയാക്കിയ ജനറൽസെക്രട്ടറി വെളളാപ്പളളിനടേശന്റെ രജതജൂബിലി കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ 'ഒരു വിദ്യാലയം ഒരുവീട് ' സ്നേഹഭവനപദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് വിദ്യാർത്ഥിക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനവും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ നിർവഹിച്ചു.
കർഷകദിനത്തിന്റെ ഭാഗമായി മികച്ച കർഷകരായ പ്രിൻസ്, ജോൺസൺ എന്നിവരെ ആദരിച്ചു. യോഗത്തിൽ കുണ്ടറ യൂണിയൻ
സെക്രട്ടറി അഡ്വ.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആർ.സിബില, ഡി.സുകേശൻ, ഭാസി, പി.ജെ.ഉണ്ണിക്കൃഷ്ണൻ, എ.അമാൻ,
പി.സുന്ദരേശൻ, സായി ഭാസ്കർ, എച്ച്.ഹുസൈൻ, എസ്.സന്തോഷ് എന്നിവർ സംസാരിച്ചു.