 
കുന്നത്തൂർ : ഓണ വിപണി ലക്ഷ്യമിട്ട് വ്യാജമദ്യ നിർമ്മാണത്തിനായി കടത്തിക്കൊണ്ടു വന്ന 40 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ അറസ്റ്റിൽ. ശൂരനാട് വടക്ക് ഇടപ്പനയം അമ്പാടി വീട്ടിൽ സുനിൽകുമാർ (40),മുളവന സുധി ഭവനിൽ സുനിൽകുമാർ (40) എന്നിവരെയാണ് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓപ്പറേഷൻ സേഫ് ഓണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആലപ്പുഴ ജില്ലയിൽ നിന്ന് എത്തിച്ച സ്പിരിറ്റ് പിടികൂടിയത്.